കൊച്ചി: തനിക്കെതിരെ ഓംബുഡ്‌സ്മാന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും അഴിമതിക്ക് പിന്നില്‍ ഇപ്പോഴത്തെ കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജാണെന്നും മുന്‍ കെസിഎ പ്രസിഡന്റ് ടി.സി.മാത്യു. എന്നാല്‍, തന്റെ കാലത്ത് ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ലെന്ന് ജയേഷ് പ്രതികരിച്ചു.

കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയത്. കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ടി.സി.മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാനാണ് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ടി.സി.മാത്യു രംഗത്തെത്തിയതും തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ജയേഷാണെന്ന് ആരോപിച്ചതും.

എന്നാല്‍, ഇത് നിഷേധിച്ചാണ് ജയേഷിന്റെ പ്രതികരണം. തനിക്കെതിരെ ടി.സി.മാത്യു ഏത് സാഹചര്യത്തിലാണ് പരാതി ഉന്നയിച്ചതെന്ന് അറിയില്ല. 2014-17 കാലത്തെ പരാതിയാണ് അന്വേഷിച്ചത്. ആ സമയത്ത് ടി.സി.മാത്യുവായിരുന്നു കെ.സി.എ സെക്രട്ടറി. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

content highlights: KCA correption case follow up, T.C.Mathew, Jayesh George, Kerala Cricket Association