മോദിക്കെതിരെ പ്രകടനം നടത്താൻ എസ്.എഫ്.ഐയ്ക്ക് ആമ്പിയറുണ്ടോ? - കെ സി വേണു​ഗോപാൽ


കെ.സി വേണുഗോപാൽ | Photo: മാതൃഭൂമി

കൽപ്പറ്റ: മോദി നിർത്തിപ്പോയിടത്ത് നിന്ന് പിണറായി വിജയൻ തുടങ്ങിയിരിക്കുന്നു എന്നത് സങ്കടകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബഫർ സോണിന് ആധാരമായിട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന മോദിക്കെതിരെ പ്രകടനം നടത്താൻ എസ്എഫ്ഐക്ക് ആമ്പിയറുണ്ടോ എന്നും അദ്ദേഹം കൽപ്പറ്റയിൽ ചോദിച്ചു.

ഒരു പാർലമെന്റ് മെമ്പർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി രാഹുൽ ഗാന്ധി ചെയ്തുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

'മോദിയുടേയും അമിത് ഷായുടേയും ഇ.ഡി. രാഹുൽ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. രാവും പകലും ഇ.ഡിയുടെ മുമ്പിലിരുന്നാൽ രാഹുൽ ഗാന്ധി ക്ഷീണിച്ച് വിയർക്കുമെന്നാണ് കരുതിയത്. എന്നാൽ അവർക്ക് ചോദ്യം ചെയ്യൽ നിർത്തി പോകേണ്ടി വന്നു. മോദി നിർത്തിയിടത്ത് നിന്നാണ് ഇപ്പോൾ കൽപ്പറ്റയിലൂടെ പിണറായി വിജയൻ തുടങ്ങിയിരിക്കുന്നത്', കെ.സി.വേണുഗോപാൽ പറഞ്ഞു.

'കഴിഞ്ഞ എട്ട് വർഷത്തോളമായി രാജ്യം തകർക്കുന്ന, വിഭജിക്കുന്ന, ഇപ്പോൾ ഈ ബഫർ സോണിന് ആധാരമായിട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്ന മോദിക്കെതിരെ പ്രകടനം നടത്താൻ എസ്എഫ്ഐക്ക് ആമ്പിയറുണ്ടോ? ഇത് മോദിയെ സുഖിപ്പിക്കാനുള്ള ക്വട്ടേഷൻ മുഖ്യമന്ത്രി എസ്എഫ്ഐയ്ക്ക് കൊടുത്തു എന്നതല്ലേ സത്യം', കെ.സി.വേണുഗോപാൽ ചോദിച്ചു.

Content Highlights: kc venugopal speech at wayanad - rahul gandhi office attack

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented