സിപിഎം-ബിജെപി നേതാക്കള്‍ ഒരേവേദിയില്‍; വീമ്പിളക്കുന്നവരുടെ തനിനിറം ബോധ്യപ്പെട്ടെന്ന് കെ.സി


കെസി വേണുഗോപാൽ, സിപിഎം ബിജെപി നേതാക്കൾ ഒരേവേദിയിൽ

തിരുവനന്തപുരം: കാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വിഴിഞ്ഞം സമരത്തിനെതിരേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും ഒന്നിച്ച് വേദി പങ്കിട്ട വാര്‍ത്ത പരമാര്‍ശിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വേണുഗോപാലിന്റെ വിമര്‍ശനം.

ഗവര്‍ണര്‍ക്കെതിരായ പോരാട്ടം പോലും ബി.ജെ.പി സര്‍ക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ കേരളത്തിന് ബോധ്യപ്പെടും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലുമനക്കാത്ത കേരള സര്‍ക്കാര്‍, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നില്‍ പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന രാഷ്ട്രീയ ജീര്‍ണതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.



ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍. അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം.

മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ബി.ജെ.പിയുമായി കൈകോര്‍ത്ത് സമരം. ഇതിനെ ഏത് പേരിട്ട് വിളിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം.

കാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നതിന്റെ കേവലമൊരു ഉദാഹരണം മാത്രമാണ് വിഴിഞ്ഞത്ത് കണ്ടത്. ഗവര്‍ണര്‍ക്കെതിരായ പോരാട്ടം പോലും ബി.ജെ.പി സര്‍ക്കാരിനെതിരാണെന്ന് വീമ്പിളക്കുന്നവരുടെ തനിനിറമെന്തെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ പ്രസിഡന്റും ഒത്തൊരുമയോടെ വിഴിഞ്ഞത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ കേരളത്തിന് ബോധ്യപ്പെടും.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരു ചെറുവിരല്‍ പോലുമനക്കാത്ത സംസ്ഥാന സര്‍ക്കാര്‍, സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പറയുന്നതിന് പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ. പണത്തിന് മീതെ ഒരു പൊളിറ്റ് ബ്യൂറോ അംഗവും പറക്കില്ലെന്ന് സി.പി.എം എഴുതി ഒപ്പിട്ടുതരുന്ന രാഷ്ട്രീയ ജീര്‍ണതയാണത്.

കേരളത്തിന്റെ ജനാധിപത്യ-മതേതര ബോധ്യങ്ങളെ അട്ടിമറിച്ചുകൊണ്ട് വര്‍ഗീയ-കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം അണിനിരക്കുക എന്നതാണ് സി.പി.എം നയമെങ്കില്‍, വിഴിഞ്ഞത്തെ നിരാലംബരായ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് 'കൂട്ടുകക്ഷി'കളെ ഓര്‍മിപ്പിക്കുന്നു.

Content Highlights: kc venugopal facebook post aginst cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented