കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ | Photo: Mathrubhumi
ആലപ്പുഴ: വിമര്‍ശന വിവാദത്തില്‍ എം.കെ. രാഘവനെതിരേ കെ.സി. വേണുഗോപാല്‍. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അത് ഇപ്പോഴും പരിഹരിക്കും. പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത് കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ്. സി.പി.എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദിക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാര്‍ട്ടിയില്‍ അവസരങ്ങള്‍ ഉള്ളവര്‍ പാര്‍ട്ടിയില്‍ സംസാരിക്കണം. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ് ചെറിയ ലക്ഷ്യങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേതൃത്വത്തെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തില്‍ എം.കെ. രാഘവന്‍ എം.പിയോട് കെ.പി.സി.സി. വിശദീകരണം തേടും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ രീതി എന്നായിരുന്നു പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം. പരാമര്‍ശത്തില്‍ നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണുള്ളത്.
Content Highlights: kc venugopal criticises mk raghvan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..