യാത്രയില്‍ നേതാക്കളെ ഒറ്റയ്ക്കുകിട്ടും, അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് KPCC-യെ നയിക്കുന്നത്


2 min read
Read later
Print
Share

Screengrab: Youtube.com/Sabha TV

തിരുവനന്തപുരം: ജനങ്ങള്‍ അവിശ്വസിക്കുന്ന കള്ളക്കഥയുമായി പ്രതിപക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കഴമ്പില്ലാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് ഒരു അടിയന്തരപ്രമേയമേ അല്ല. ഒന്നരവര്‍ഷം മുമ്പ് ഇതേ അടിയന്തരപ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടു. ഇത് തിരഞ്ഞെടുപ്പില്‍ നാട് മുഴുവന്‍ അലക്കിയതിന് ശേഷം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജനങ്ങള്‍ അവിശ്വസിക്കുന്ന കള്ളക്കഥയുമായി പ്രതിപക്ഷം വീണ്ടും ഇറങ്ങിയിരിക്കുകാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ നൂറുകോടി രൂപ എത്തിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ നൂറുകോടി രൂപ എന്തിന് ഉപയോഗിക്കുന്നു. സ്വപ്‌നയ്ക്ക് ജോലി കൊടുത്തുവെന്ന് പറയുന്ന സ്ഥാപനം അടക്കം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ കഴിയുന്ന ഒരാളേയുള്ളൂ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ശ്രീ. പിണറായി വിജയന്‍.

യുഡിഎഫിനെ കൊണ്ടൊന്നും അതിന് കഴിയില്ല. സംഘപരിവാറിന്റെയും മതന്യൂനപക്ഷങ്ങളുടെയും മതഭൂരിപക്ഷങ്ങളുടെയും ഭീകരസംഘടനകള്‍, അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇടതുമുന്നണിക്ക് മാത്രമേ കഴിയൂ. അതിന് നേതൃത്വം കൊടുക്കുന്ന പിണറയി വിജയനെ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നു.

ചെമ്പിനെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞില്ലല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഇനി പറഞ്ഞാല്‍ വിശ്വസിക്കുമോ കേരളത്തിലെ ജനങ്ങള്‍. അരിയാഹാരം ഉണ്ണുന്നവരുടെ തലയില്‍ പിണ്ണാക്കാണോ, അല്ലല്ലോ.

ചെമ്പ് പാത്രത്തില്‍ സ്വര്‍ണം കൊണ്ടുവന്നു, ഖുറാനില്‍ സ്വര്‍ണം കൊണ്ടുവന്നു, ഈന്തപ്പഴത്തില്‍ സ്വര്‍ണം കൊണ്ടുവന്നു. ബിജെപിയുടെ ആളുകളായ കസ്റ്റംസ് ഖുറാന്‍ തൂക്കിനോക്കിയല്ലോ. എന്നിട്ട് എന്തായി? ഇതിലൊന്നും ഒരു കഴമ്പുമില്ല. കഴമ്പില്ലാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞ് ഈ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്.

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ വിമാനത്തില്‍ കയറി ആക്രമിക്കുന്നു. ഒന്ന് ചരിത്രത്തിലേക്ക് മടങ്ങിപ്പോകാം. വാഹനത്തില്‍ യാത്രചെയ്യുന്ന നേതാക്കളെ ഒറ്റയ്ക്ക് കിട്ടും. അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ഒരാള്‍ കെപിസിസിയെ നയിക്കുന്നുണ്ട്. ജയരാജന്റെ ചെവിയുടെ പിറകില്‍ ഒരു വെടിയുണ്ട ഇരിപ്പുണ്ട്. വിമാനത്തില്‍ പോകുന്ന മുഖ്യമന്ത്രി ഒറ്റയ്ക്കായിരിക്കും, ആക്രമിക്കാം. തോക്ക് കൊണ്ടുപോകാന്‍ പറ്റിയില്ലെങ്കില്‍ ശാരീരികമായെങ്കിലും ആക്രമിക്കാം എന്നാണ് ഇവര്‍ കരുതിയത്. അവരെ കുട്ടികള്‍, പാവപ്പെട്ട കുട്ടികള്‍ എന്ന് പറഞ്ഞ് ലാളിക്കുന്ന സമീപനം യുഡിഎഫിന്റേതാണ്'- ഗണേഷ്‌കുമാര്‍ പറഞ്ഞു.


Content Highlights: kb ganesh kumar mla speech in kerala assembly during gold smuggling adjourning motion

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ടത് വികൃതമായ നിലയില്‍ മൃതദേഹങ്ങള്‍; നടുക്കുന്ന ഓര്‍മയില്‍ മലയാളി

Jun 3, 2023


train accident odisha-Coromandel Express

2 min

ഒഡിഷ ട്രെയിന്‍ ദുരന്തം; 207 മരണം, 900-ലേറേ പേര്‍ക്ക് പരിക്ക്, ഒഡിഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം

Jun 2, 2023


pinarayi vijayan

2 min

മൂന്നുതരം പാസ്, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭ മേഖലാസമ്മേളനം പണപ്പിരിവ് വിവാദത്തില്‍

Jun 1, 2023

Most Commented