ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു; 2.72 കി.മീ. നീളം, ചെലവ് 195.5 കോടി


പൂര്‍ണ്ണമായി നിര്‍മ്മാണം അവസാനിച്ചിട്ടും പൊതുജനങ്ങള്‍ക്ക് പാത തുറന്നുകൊടുക്കുന്നില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ | Photo: Screengrab/ Mathrubhumi news

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ തുറക്കുന്നത് നീണ്ടുപോകുകയായിരുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി ഹൈവേ തുറന്നത്. ഹൈവേ തുറന്നുനൽകാൻ വൈകിയിട്ടില്ലെന്നും പരിശോധനകൾ പൂർത്തിയാക്കാനുള്ള സമയമാണ് എടുത്തതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെത്തുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് എലിവേറ്റഡ് ഹൈവേ. കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍നിന്ന് ആരംഭിച്ച് സി.എസ്.ഐ. ആശുപത്രിയുടെ അടുത്താണ് പാത അവസാനിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയെ മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. ഐ.ടി. മേഖലയായ കഴക്കൂട്ടം കടന്നുകിട്ടാന്‍ മണിക്കൂറുകളെടുക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഒഴിവാകുന്നത്. മെഡിക്കല്‍ കോളേജിലേക്കും മറ്റു സ്വകാര്യ ആശുപത്രിയിലേക്കും വരുന്ന ആംബുലന്‍സുകളടക്കം ഗതാഗത കുരുക്കില്‍പ്പെട്ടു കിടക്കുന്നത് ഈ മേഖലയില്‍ പതിവുകാഴ്ചയായിരുന്നു.

2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിന് 195.5 കോടിയാണ് ചെലവായത്. പാതയില്‍ 61 തൂണുകള്‍, 279 പൈലുകള്‍, 420 ഗര്‍ഡറുകള്‍, 59 സ്പാനുകള്‍ എന്നിവയാണുള്ളത്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മ്മാണം ആരംഭിച്ചത്. ആര്‍.ഡി.എസ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ എന്നീ കമ്പനികള്‍ സംയുക്തമായാണ് നിര്‍മ്മാണം നടത്തിയത്. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനക്കുറവു മൂലം നിര്‍മ്മാണം തുടക്കത്തില്‍ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്.

നാലു വരിയില്‍ കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരെത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ നവംബര്‍ 15-ന് തുറക്കുമെന്ന് പിന്നീട് മന്ത്രി പ്രഖ്യാപിച്ചു. ഇതും നടന്നില്ല. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എ. കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പാലത്തിലും സര്‍വ്വീസ് റോഡിലുമായി 266 തെരുവു വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. സര്‍വ്വീസ് റോഡിന്റേയും ഗാരേജ് വേയുടെയും നിര്‍മ്മാണമാണ് ബാക്കിയുള്ളത്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വ്വീസ് റോഡിനെ കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും.

Content Highlights: kazhakootam elevated highway opend with out official inaguration

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented