കായംകുളം താലൂക്ക് ആശുപത്രി ആക്രമണം; നാല് സി.പി.എം പ്രാദേശിക നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍


അക്രമി സംഘം, ആക്രമണത്തിൽ തകർന്ന ആശുപത്രി ഉപകരണങ്ങൾ

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി. സി.പി.എം പ്രാദേശിക നേതാക്കളായ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കെതിരേയാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഘം ആശുപത്രിയിലെത്തി ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങള്‍ അടക്കം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്നുതന്നെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരേയും കായംകുളം പോലീസ് കേസെടുത്തിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന കായംകളം ഏരിയ കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സംഭവം അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Content Highlights: kayamkulam hospital attack, four cpm leaders suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented