നിലമ്പൂർ: ഉരുള്‍പൊട്ടി 30ലധികം വീടുകള്‍ നശിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത കവളപ്പാറയില്‍  ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണ്. അപകടം നടന്ന് ഇന്നേക്ക് എട്ട് ദിവസമായി. ഇതുവരെ നടന്ന തിരച്ചിലില്‍ 33 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ തിരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. 

ഓരോ തട്ടുകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുത്തപ്പന്‍ കുന്നിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. 

പ്രദേശത്തിന്റെ ഭൂഘടന മാറിയത് രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇവിടെ ചെറു തോടുമുണ്ടായിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ തോട്ടില്‍ നിന്ന് ജലപ്രവാഹമുണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.  ഉറ്റവരെ തിരിഞ്ഞ് നിരവധി പേര്‍ കവളപ്പാറയില്‍ തമ്പടിച്ചിട്ടുണ്ട്. 

കവളപ്പാറയില്‍ ജനങ്ങള്‍ താമസിച്ച പാേലെ മറ്റൊരു പ്രദേശത്തേക്ക് ജനങ്ങളെ മാറ്റി താമസിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

content highlights: Kavalappara death toll Kerala Flood 2019