കാലാവധി  കഴിഞ്ഞിട്ടും രാജിവെച്ചില്ല; ഐഗ്രൂപ്പ് നഗരസഭാധ്യക്ഷയ്ക്കെതിരേ അവിശ്വാസത്തിന് കോണ്‍ഗ്രസ്


നഗരസഭയില്‍ ഐ വിഭാഗത്തിന് മൂന്ന് വര്‍ഷത്തേക്കാണ് അധ്യക്ഷസ്ഥാനം ലഭിച്ചത് ആദ്യ ഒന്നരവര്‍ഷം ബീന ജോബിയും പിന്നീടുള്ള ഒന്നരവര്‍ഷം ഷൈനി സണ്ണിയും തുടര്‍ന്നുള്ള രണ്ടുവര്‍ഷം എ ഗ്രൂപ്പിലെ ബീന ടോമിയും അധ്യക്ഷയാകുമെന്നായിരുന്നു ധാരണ.

പ്രതീകാത്മക ചിത്രം

കട്ടപ്പന : ഐ ഗ്രൂപ്പിലെ പോരിനെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കിയിട്ടും രാജിവെയ്ക്കാത്ത നഗരസഭാധ്യക്ഷയെ അവിശ്വാസത്തിലൂടെ പുറത്താക്കാനൊരുങ്ങി ഭരണകക്ഷിയായ യു.ഡി.എഫ്. അംഗങ്ങള്‍. 2020 ഡിസംബര്‍ 28-ന് ചുമതലയേറ്റ ബീനാ ജോബി നിശ്ചിത കാലയളവായ ഒന്നരവര്‍ഷം ജൂണ്‍ 28-ന് പൂര്‍ത്തിയാക്കിയിരുന്നു. 28-ന് രാജിവയ്ക്കുമെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതിനിടെ 30-ന് രാജിവയ്ക്കുമെന്ന് ബീന മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ 30- ന് ഡി.സി.സി. നേതൃത്വം രാജി വെയ്ക്കേണ്ടെന്ന് നിര്‍ദേശിച്ചെന്നും ഡി.സി.സി. നിര്‍ദേശം നല്‍കിയാല്‍ മാത്രമെ രാജിവെയ്ക്കുവെന്നും ബീന പ്രതികരിച്ചു. തുടര്‍ന്നാണ് അവിശ്വാസനീക്കവുമായി ഭരണകക്ഷി അംഗങ്ങള്‍ രംഗത്തെത്തിയത്.

നഗരസഭയില്‍ ഐ വിഭാഗത്തിന് മൂന്ന് വര്‍ഷത്തേക്കാണ് അധ്യക്ഷസ്ഥാനം ലഭിച്ചത് ആദ്യ ഒന്നരവര്‍ഷം ബീന ജോബിയും പിന്നീടുള്ള ഒന്നരവര്‍ഷം ഷൈനി സണ്ണിയും തുടര്‍ന്നുള്ള രണ്ടുവര്‍ഷം എ ഗ്രൂപ്പിലെ ബീന ടോമിയും അധ്യക്ഷയാകുമെന്നായിരുന്നു ധാരണ.

ഐ ഗ്രൂപ്പില്‍ ചേരിപ്പോര് ശക്തമാണെന്നും ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവും ഐ ഗ്രൂപ്പിലെ പ്രമുഖനായ ഹൈറേഞ്ചിലെ മുന്‍ എം.എല്‍.എ.യും തമ്മിലുള്ള വടംവലിയുടെ ഭാഗമായാണ് രാജി വൈകുന്നതെന്നുമാണ് സൂചന. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം നഗരസഭാധ്യക്ഷ രാജിവെയ്ക്കുമെന്നാണ് ഡി.സി.സി. പ്രസിഡന്റ് പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് എ-ഐ. ഗ്രൂപ്പ് നേതൃത്വവും കൗണ്‍സില്‍ അംഗങ്ങളും സംയുക്തമായാണ് അധ്യക്ഷയ്ക്കെതിരേ നീക്കം നടത്തുന്നത്. നിലവില്‍ കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ്- 20, കേരള കോണ്‍ഗ്രസ് (ജോസഫ്) -മൂന്ന്, എല്‍.ഡി.എഫ്- ഒന്‍പത്, ബി.ജെ.പി.-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

ഡി.സി.സി.യെ നിലയ്ക്കുനിര്‍ത്തണമെന്ന് മണ്ഡലം കമ്മിറ്റി

: ഡി.സി.സി. പ്രസിഡന്റിനെ നിലയ്ക്ക് നിര്‍ത്തണമെന്നും നഗരസഭാധ്യക്ഷ പദവി പങ്കുവെയ്ക്കുന്നതിലെ ധാരണ ലംഘിക്കരുതെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ കത്ത്. മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിളിന്റെ നേതൃത്വത്തില്‍ 20 യു.ഡി.എഫ്. നഗരസഭാംഗങ്ങള്‍ ഒപ്പിട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

നഗരസഭാധ്യക്ഷയെ രാജിവെപ്പിയ്ക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെയാണ് കത്തയച്ചിരിയ്ക്കുന്നത്. ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഡീന്‍ കുര്യാക്കോസ് എം.പിയ്ക്കും കത്തിന്റെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ടെന്നാണ് സൂചന.

Content Highlights: Kattappana Municipality

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented