മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ല - ഹൈക്കോടതി


മർദനത്തിന്റെ ദൃശ്യങ്ങൾ

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സെഷന്‍ കാര്‍ഡ് എടുക്കാനെത്തിയ പിതാവിനെ മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റുചെയ്തില്ലെന്ന് ഹൈക്കോടതി.

അക്രമികള്‍ ഒളിവിലാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് അതേ സാധിക്കൂ. അറസ്റ്റുചെയ്യേണ്ടത് പോലീസാണ്. എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു.സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. മാപ്പുപറഞ്ഞതിനെ കോടതി അഭിനന്ദിച്ചു. ബഹുഭൂരിപക്ഷം ജീവനക്കാരും നന്നായി പെരുമാറുന്നവരാണ്. ചിലര്‍ മോശമായി പെരുമാറുമ്പോള്‍ എല്ലാവരും മോശക്കാരായിമാറും. കഴിഞ്ഞദിവസം ബസില്‍നിന്ന് കുട്ടി തെറിച്ച് റോഡില്‍ വീണു. ഈ സംഭവത്തിലും അലംഭാവമുണ്ടായിട്ടില്ലേയെന്നും കോടതി ചോദിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന് ഭീഷണി

മര്‍ദനദൃശ്യം മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരന് പ്രതികളില്‍നിന്നും ഇവരെ പിന്തുണയ്ക്കുന്ന യൂണിയനുകളില്‍നിന്നും ഭീഷണിയുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷയുറപ്പാക്കാനായി ഇയാളെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി.

കോടതി ആവശ്യപ്പെട്ടപ്രകാരമാണ് പ്രസ്താവന നല്‍കിയത്. കുറ്റക്കാര്‍ക്കെതിരേ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുനല്‍കാന്‍ വകുപ്പുമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കോണ്‍സല്‍ ദീപു തങ്കന്‍ വഴിയാണ് സ്റ്റേറ്റ്മെന്റും ഫയല്‍ ചെയ്തത്.

പ്രതികളിപ്പോഴും കാണാമറയത്ത്

കാട്ടാക്കട: കണ്‍സെഷന്‍ പുതുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാട്ടാക്കട ഡിപ്പോയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നുമില്ലെന്ന് പോലീസ്. പ്രതിപ്പട്ടികയിലുള്ളവരുടെ ബന്ധുക്കളെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്.

ഇവരുടെ ബന്ധുവീടുകളിലടക്കം പരിശോധന നടത്തുന്നതായും അന്വേഷണസംഘം പറയുന്നു. ഒളിവിലായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയതായും വിവരമുണ്ട്. പ്രതികളില്‍ മൂന്നു പേരും സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ടവരായതിനാല്‍ ഉന്നത ഇടപെടലുണ്ടെന്ന ആരോപണം ഇപ്പോഴുമുയരുന്നു.

സി.ഐ.ടി.യു.വിന്റെ ജില്ലാ സമ്മേളനം അടുത്ത ദിവസങ്ങളില്‍ കാട്ടാക്കടയില്‍ ചേരുന്നുണ്ട്. ഇതിനിടയില്‍ പ്രതികളുടെ അറസ്റ്റുണ്ടായാല്‍ അത് യൂണിയന് നാണക്കേടാകുമെന്ന ചിന്തയും നേതാക്കള്‍ക്കുണ്ട്.

ചൊവ്വാഴ്ച രാവിലെ 11-ഓടെ മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറിലെത്തിയ പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.

Content Highlights: Kattakkada KSRTC attack Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented