മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദിച്ച സംഭവം; KSRTC ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി


കാട്ടാക്കടയിലെ ദൃശ്യം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ മുന്നില്‍വെച്ച് പിതാവിന് മര്‍ദനമേറ്റ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. മകളുടെ മുന്നില്‍വച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മര്‍ദിക്കുന്ന വീഡിയോയിലെ ദൃശ്യവും ശബ്ദവും പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യംകൂടി അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്.പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീനവക്കാരന്‍ എസ്ആര്‍ സുരേഷ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെല്ലാം വിവിധ യൂണിയനുകളില്‍ നേതാക്കളും അംഗങ്ങളുമാണ്.

ഈ മാസം 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമനനാണ് മകള്‍ രേഷ്മയുടെ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് വലിയ വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന.

Content Highlights: kattakada ksrtc manhandling case, accused anticipatory bail plea rejected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented