'പപ്പയോട് എന്തോ പകയുള്ളതുപോലെ KSRTC ജീവനക്കാര്‍ പെരുമാറി, അങ്ങനെ പ്രതികരിച്ചില്ലായിരുന്നെങ്കില്‍...'


വിഷ്ണു കോട്ടാങ്ങല്‍

വീഴ്ചയെ തുടര്‍ന്ന് അച്ഛന്‍ വല്ലാണ്ടായി. വേദനയും അസ്വസ്ഥതയുമൊക്കെ കാരണം പപ്പ അവിടെ ഇരുന്നു. അതിന് മുമ്പുവരെ അവര്‍ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്തു. ആരും ആ സമയത്ത് സഹായിക്കാന്‍ വന്നില്ല...

അഖിലയും രേഷ്മയും

വിദ്യാര്‍ഥി കണ്‍സെഷന്‍ പുതുക്കുന്നതിന് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിയ അച്ഛനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്നു മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് കേരളം കണ്ടത്. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനായ, ആമച്ചല്‍ കുച്ചപ്പുറം ഗ്രീരേഷ്മ ഭവനില്‍ പ്രേമനന്‍, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവസമയം സഹപാഠി അഖിലയും രേഷ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് രേഷ്മ പറയുന്നു...

"ഞങ്ങള്‍ രണ്ടുപേരും ബസ് കയറുന്നത് കാട്ടാക്കട ബസ്റ്റാന്‍ഡില്‍ നിന്നാണ്. പരീക്ഷ ആയതിനാല്‍ നേരത്തെ ഇറങ്ങിയിരുന്നു. സ്റ്റാന്‍ഡിലെ വിശ്രമ മുറി അടച്ചിട്ടിരുന്നതിനാല്‍ അതിന്റെ പുറത്ത് നടയില്‍ ഇരിക്കുകയായിരുന്നു. അവിടെ ഇരുന്ന് പഠിക്കുന്ന സമയത്താണ് ഞങ്ങള്‍ ഈ ബഹളം കേള്‍ക്കുന്നത്. പപ്പയാണ് എന്നെ കൊണ്ടുവിട്ടത് ഞങ്ങള്‍ പഠിക്കാനായി പോയി. പപ്പ സ്റ്റുഡന്റ് കണ്‍സഷന് വേണ്ടി ഓഫീസിനടുത്തേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോള്‍ ബഹളം കേട്ട് നോക്കിയപ്പോള്‍ പപ്പയും പിന്നെ മുണ്ടും ഷര്‍ട്ടുമിട്ട ഒരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നതാണ് കണ്ടത്. അങ്ങോട്ടേക്ക് പോയ എന്നെ അവിടെയുള്ള സെക്യൂരിറ്റി ബലമായി പിടിച്ച് മാറ്റി. മാത്രമല്ല പപ്പയെ ബലമായി പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. അപ്പോഴേക്കും രണ്ട് സ്റ്റാഫുകള്‍കൂടി അങ്ങോട്ട് വന്ന് അവര്‍ പപ്പയെ തള്ളുകയും ബലമായി പിടിക്കുകയുമൊക്കെ ചെയ്തു. എന്നിട്ട് അടുത്ത മുറിയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. ആ സമയത്ത് അത് തടയാന്‍ ശ്രമിച്ച ഞങ്ങളെയും അവര്‍ മര്‍ദ്ദിച്ചു.

വീഴ്ചയെ തുടര്‍ന്ന് അച്ഛന്‍ വല്ലാണ്ടായി. വേദനയും അസ്വസ്ഥതയുമൊക്കെ കാരണം പപ്പ അവിടെ ഇരുന്നു. അതിന് മുമ്പുവരെ അവര്‍ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്തു. ആരും ആ സമയത്ത് സഹായിക്കാന്‍ വന്നില്ല. ഞങ്ങള്‍ പിന്നെ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ പോയി പോലീസിനെ അറിയിച്ചു. അവര്‍ വന്നതിന് ശേഷമാണ് പപ്പയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പപ്പയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോകാതെ ഞങ്ങള്‍ പരീക്ഷ എഴുതാന്‍ വേണ്ടി പോയത്.

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് KSRTC ജീവനക്കാര്‍; ചോദ്യംചെയ്ത് മകള്‍ | വീഡിയോ

പരീക്ഷയെഴുതാന്‍ പോയ സമയത്ത് നേരിട്ട മാനസികാഘാതത്തെ പറ്റി രേഷ്മയുടെ സുഹൃത്ത് അഖില പറയുന്നതിങ്ങനെ...

"അന്ന് അവിടെ സംഭവം നടന്നതിന് ശേഷം ആകെ തളര്‍ന്നുപോയിരുന്നു. ബുക്കെടുത്ത് പഠിക്കാന്‍ പോലും മാനസികമായി തയ്യാറാകാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തുടങ്ങിയ തലവേദനയാണ്. ഇന്നിപ്പോള്‍ ഇത്രയും നേരം കഴിഞ്ഞിട്ടും അത് മാറിയിട്ടില്ല. മാനസികമായി വലിയ പ്രതിസന്ധിയാണ് അതുണ്ടാക്കിയത്. പോലീസ് വന്ന് കാര്യങ്ങളെല്ലാം വിശദമായി ചോദിച്ച് മൊഴിയെടുത്തിട്ടുണ്ട്".

സ്വന്തം അച്ഛന് ആപത്ത് വന്നാല്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?- രേഷ്മ ചോദിക്കുന്നു

"സ്വന്തം അച്ഛന്‍ കണ്‍മുന്നില്‍ ആക്രമിക്കപ്പെടുമ്പോള്‍ അങ്ങനെ പ്രതികരിക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്. അതൊരു സൂപ്പര്‍ പവറാണെന്നാണ് എനിക്ക് തോന്നിയത്. ഞാനങ്ങനെ ആളുകളോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്ന ആളല്ല. പപ്പയെ ആക്രമിക്കുന്നത് കണ്ടിട്ടുണ്ടായ സങ്കടമാണ് അതിന് കാരണമായത്. അങ്ങനെ തനിയെ വന്നതാണ്. അങ്ങനെ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ അവര്‍ പപ്പയെ വീണ്ടും ആക്രമിച്ചേനെയെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ പൊട്ടിത്തെറിച്ചപ്പോളാണ് അവരൊന്ന് ഭയന്നത് ഞാന്‍ കണ്ടത്. എന്തൊക്കെയോ പകയുള്ളതുപോലെയാണ് അവര്‍ പപ്പയോട് പെരുമാറിയത്. അപ്പോഴങ്ങനെ പ്രതികരിക്കാന്‍ തോന്നി അത് ചെയ്തു", രേഷ്മ പറഞ്ഞു.

Content Highlights: Kattakada KSRTC depot manhandling issue; daughters response on the incidents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented