ആലപ്പുഴ: യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കത്തെത്തുടര്‍ന്ന് 38 ദിവസമായി സംസ്‌കരിക്കാന്‍ കഴിയാതെ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചു.
യാക്കോബായ വിഭാഗത്തില്‍പ്പെട്ട കിഴക്കേവീട്ടില്‍ മറിയാമ്മ രാജ (92) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സംസ്‌കരിച്ചത്. പുലര്‍ച്ചെ അഞ്ചരക്ക് നൂറോളം വിശ്വാസികള്‍ ചേര്‍ന്ന് സെമിത്തേരിയില്‍ കടന്ന് സംസ്‌കാരം നടത്തുകയായിരുന്നു. പള്ളിക്ക് കാവല്‍ നിന്ന പോലീസുകാര്‍ പ്രതിരോധിച്ചില്ല.
കട്ടച്ചിറ സെയ്ന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതിനാലാണ് മൃതദേഹം പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചത്.
content highlights: Kattachira St Mary's church in Kayamkulam,Orthodox faction,Jacobite faction