ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു.

സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നും വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കോടതി വിധിക്കെതിരെ രംഗത്തെത്തിയത്. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് കാട്ജു പറയുന്നു.

ഐ.പി.സി 300-ാം വകുപ്പ് കോടതി വിശദമായി പരിശോധിക്കാതെയും പരിഗണിക്കാതെയുമാണ് ശിക്ഷ റദ്ദാക്കിയത് എന്നതടക്കമുള്ള നിയമ പാളിച്ചകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.