എത്ര ലോട്ടറി വിറ്റാലാണ് 50 ലക്ഷമാകുക; മകളെ ചേര്‍ത്തുപിടിച്ച് വിതുമ്പുന്നു ഈ അച്ഛന്‍


പ്രമോദും മകൾ വിവേകയും

കാഞ്ഞങ്ങാട്: 'മകളുടെ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍തന്നെ നെഞ്ചുപിടച്ചിലായിരുന്നു. എത്ര ലോട്ടറിടിക്കറ്റ് വിറ്റാലും ഇത്രയും രൂപ സ്വരുക്കൂട്ടാന്‍ കഴിയിലില്ലല്ലോ. അല്ലെങ്കില്‍ ഭാഗ്യദേവത കടാക്ഷിക്കണം. മകളുടെ ജീവനുമുന്നില്‍ അത്തരമൊരു ഭാഗ്യപരീക്ഷണത്തിന് കാത്തിരിക്കാന്‍ കഴിയോ...' മകളെ ചേര്‍ത്തുപിടിച്ച് വിതുമ്പുകയാണ് പാക്കം കണ്ണംവയലിലെ കെ. പ്രമോദ്.

മകള്‍ പത്തുവയസ്സുകാരി വിവേകയ്ക്ക് മജ്ജ മാറ്റിവയ്ക്കണം. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലാണ് ചികിത്സ. ഒന്നരവയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് അസുഖം. വളര്‍ച്ചയ്ക്കനുസരിച്ച് വിവേകയുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂടുന്നില്ല. മാസം തോറും രക്തം നല്‍കുകയാണ്. ഇപ്പോള്‍ പത്തുദിവസം കൂടുമ്പോള്‍ ഇതു ചെയ്യണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെന്ന് പ്രമോദും ഭാര്യ കെ.വി. ബിന്ദുവും പറയുന്നു. പാക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് വിവേക. അമ്മയുടെ മജ്ജ മാറ്റിവയ്ക്കാനാണ് തീരുമാനം. പണം കിട്ടിയാല്‍ ശസ്ത്രക്രിയ നടക്കും. അതിന് നാടിന്റെ സഹായം വേണം- ഗൂഗിള്‍ പേ നമ്പര്‍: 9744436926.

മൂന്നുവര്‍ഷം മുന്‍പ് റോഡിലൂടെ നടക്കുമ്പോള്‍ പ്രമോദിനെ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു. അതിനുശേഷം ശരിയായി നടക്കാനാകില്ല. മുച്ചക്രവാഹനത്തിലാണ് ലോട്ടറി വില്‍പന. ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാസഹായകമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. അമര്‍ഷാന്‍ ഫൗണ്ടേഷനും തുക സ്വരുക്കൂട്ടാന്‍ രംഗത്തുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, എം. അമര്‍ഷാന്‍, നൗഷാദ് പുതിയതെരു, ആബിദ കോടിയേരി എന്നിവരും കുട്ടിയുടെ മാതാപിതാക്കളും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


Content Highlights: kasarkode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented