വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊലിച്ച് വരുന്ന മലവെള്ളം
കാസര്‍കോട്: കാസര്‍കോട് മരുതോം ചുള്ളിയില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍. കല്ലുമണ്ണും വെള്ളവും നിറഞ്ഞ് മലയോരഹൈവേയില്‍ ഗതാഗത തടസ്സം ഉണ്ടായി. ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായമോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ ഉണ്ടായിട്ടില്ല.
വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം. റോഡുകള്‍ പലതും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിട്ടുണ്ട്. മരുതോം -മാലോം ബൈപാസ്സില്‍ മണ്ണിടിഞ്ഞു ഗതാഗതം നിലച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപപ്രദേശത്ത് നിന്ന് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ മുതല്‍ ശക്തിയായ മഴയാണ് കാസര്‍കോട് ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ പെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..