കാസര്‍കോട്:  പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളുടെ 'വടിവാള്‍ നൃത്തം' പുറത്ത്. അറസ്റ്റിലായ സി.ജെ സജി, ജി. ഗിജിന്‍ എന്നിവരുടെ വീഡിയോ ആണ് പുറത്തുവന്നത്. 

 എച്ചിലടുക്കത്തെ കടയില്‍ നിന്ന് വടിവാളുമായി പുറത്തുവരുന്ന സജി അത് ഗിജിന് എറിഞ്ഞ് കൊടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

പശ്ചാത്തല സംഗീതം ചേര്‍ത്ത് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസിന് സമീപമാണ് സജിയുടെ കടയുള്ളത്. ഈ കടയില്‍ നിന്നാണ് വടിവാളുമായി സജി പുറത്തേക്ക് വരുന്നതായാണ് വീഡിയോ ഉള്ളത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സജിയുടെ കടയുടെ സമീപത്തുനിന്ന് വടിവാള്‍ പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. 

Content Highlights: Kasaragod Double Murder Culprits Whats App Status with Machete