കാസര്‍ഗോഡ്: കല്ല്യോട്ട്  തകര്‍ക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും സന്ദര്‍ശിക്കാനെത്തിയ പാര്‍ട്ടികനേതാക്കള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാരുടെ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന കല്ല്യോട്ട് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. ഇത് സന്ദര്‍ശിക്കാനാണ് കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെവികുഞ്ഞിരാമന്‍  തുടങ്ങിയവരുടെ സംഘം കല്ല്യോട്ടെത്തിയത്. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സിപിഎം നേതാക്കള്‍ വരേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയ പ്രദേശത്തുനിന്ന്  അരകിലോമീറ്റര്‍ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

damaged houses of CPM kalyottu periya

വലിയ രീതിയിലുള്ള പ്രതിഷേധമാണ് കല്ല്യോട്ട് ജംഗ്ഷനില്‍ ഉണ്ടായത്. കരുണാകരന്‍ എംപിക്ക് നേരെ കുതിച്ചു ചാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഈ ഭാഗത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ വരേണ്ട എന്ന കടുത്ത നിലപാടാണ് അവര്‍ മുന്നോട്ടു വെച്ചത്. പ്രദേശവാസികള്‍ എംപിക്ക് നേരെ മുദ്രാവാക്യമുയര്‍ത്തി. പോലീസ് ഇടപെട്ട് ഇവരെ മാറ്റി. 

പ്രദേശത്തെത്തിയ കരുണാകരന്‍ എംപി കേസില്‍ കുറ്റമാരോപിക്കപ്പെട്ടയാളുടെ വീടുകളുടക്കം സന്ദര്‍ശിച്ചു. കൊലപാതകക്കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകന്‍ ഗിജിന്‍ കേസില്‍ പ്രതിയുമാണ്. ഇവരുടെ വീടുകള്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദര്‍ശിച്ചു.

content highlights: kalyottu conflict, yoth congress reaction after MPs And MLAS visit