ജിതി എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് വാളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കൃപേഷ് എന്ന കിച്ചു ആരാണെന്നും എന്താണെന്നും മനസിലാകും. കിച്ചുവിന്റെ ആനപ്രേമവും ഫുട്‌ബോള്‍ പ്രണയും അവസാനമായി ഉറങ്ങിക്കിടക്കുന്ന മണ്ണും എല്ലാം ജിതിയുടെ വാളില്‍ കാണാം. കഴിഞ്ഞ ദിവസം കാസര്‍കോഡ് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അടുത്ത സുഹൃത്താണ് ജിതി എന്ന കല്യോട്ടുകാരന്‍. 

കൃപേഷിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ന് എല്ലാവരുടെയും മനസിലുള്ള അവസാന ചിത്രം ഓല മേഞ്ഞ ഒരു ചെറ്റക്കുടിലാണ്. ആ വീടിന്റെ സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് ഓര്‍മിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ജിതി ഷെയര്‍ ചെയ്തിരുന്നു.
അതിങ്ങനെയാണ്
''അവന്റെ പാസ്‌പോര്‍ട്ട്..വീട്ടില്‍ വെച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും..എന്ന് പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ.. ഇനി ആര്‍ക്കു ഞാന്‍ കൊടുക്കും..

jithi

പോസ്റ്റിനോടൊപ്പം കൃപേഷിന്റെ ഫോട്ടോ പതിച്ച പാസ്‌പോര്‍ട്ടിന്റെ ചിത്രവും  ജിതി ഷെയര്‍ ചെയ്തിട്ടുണ്ട്...

Content Highlight: facebook post by jithi about kripesh passport