കാസര്‍ഗോഡ്: ഇരട്ടക്കൊലപാതകം നടന്ന കാസര്‍ഗോഡ് കല്യോട്ട് സന്ദര്‍ശനത്തിനെത്തിയ സിപിഎം സംഘത്തിന് നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. ഞങ്ങളുടെ മക്കളെ കൊല്ലാന്‍ വരുന്നതാണോന്നു ചോദിച്ചാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ സിപിഎം സംഘത്തിന് നേരെ രോഷം പ്രകടിപ്പിച്ചത്‌.

എം.എല്‍. കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, പി. കരുണാകരന്‍ എം.പി എന്നിവരടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു പ്രതിഷേധം.

 

ഞങ്ങടെ മക്കളെ കൊല്ലാന്‍ വരുന്നവര്‍ ഇങ്ങോട്ടുവരേണ്ടെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെരിയയിലും കല്യോട്ടും സിപിഎം സംഘത്തിന് പ്രതിഷേധം നേരിടേണ്ടി വന്നു. കല്യോട്ട് കവലയില്‍ സിപിഎം സംഘത്തിന്റ വാഹനമെത്തിയ സമയത്ത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

തുടര്‍ന്ന് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസും സംഘം സന്ദര്‍ശിച്ചു. അക്രമത്തില്‍ അഞ്ചുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിപിഎമ്മിന്റെ പരാതി.

ContentnHighlights: Kasargode Double Murder Women protest Against CPM team Visits