ഇവിടെ വികസനം കാത്തുനിൽക്കും; ഈ കുഞ്ഞുങ്ങൾക്ക് ചിറക് മുളയ്ക്കുംവരെ


എം ഷമീര്‍

ചെർക്കള ജങ്ഷനിൽ മുറിക്കാതെ നിലനിർത്തിയ മരം

കാസർകോട്: പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങൾക്കും തള്ളപ്പക്ഷികൾക്കും ആശ്വസിക്കാം. ദേശീയപാതാവികസനത്തിന്റെ ഭാഗമായി കൂടൊഴിയേണ്ട മരം കിളിക്കുഞ്ഞുങ്ങൾക്ക് ചിറക് മുളയ്ക്കുംവരെ മുറിക്കില്ല. ദേശീയപാത-66 വികസനത്തിന്റെ രണ്ടാമത്തെ റീച്ചായ ചെർക്കള-നീലേശ്വരം ഭാഗത്ത് മേൽപ്പാലം പണിയേണ്ട ചെർക്കള ജങ്ഷനിലെ മരം മുറിക്കുന്നത് തത്‌കാലം നിർത്തിവെക്കാൻ നിർമാണം ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻസാണ് തീരുമാനിച്ചത്.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാനാണ് മരംമുറിക്കാൻ തീരുമാനിച്ചത്. മുറിക്കാനൊരുങ്ങവേയാണ് അതിൽ നീർക്കാക്കകളുടെയും കൊറ്റികളുടെയും കാക്കകളുടെയും കൂടുകൾ ശ്രദ്ധയിൽപ്പെട്ടത്. ചില കൂട്ടിലെ കുഞ്ഞുങ്ങൾക്ക് പറക്കാൻ പ്രായമായില്ലെന്നതും കരാറുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വനംവകുപ്പ് അധികൃതരും പക്ഷിനിരീക്ഷകരും സ്ഥലത്തെത്തി പക്ഷിക്കുഞ്ഞുങ്ങളുടെ വളർച്ച നിരീക്ഷിച്ചു. തുടർന്നാണ് ഇവ പറക്കാറാകുന്നതുവരെ മരം മുറിക്കാതെ കാത്തിരിക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടത്. 25 ദിവസം വരെ കാത്തിരിക്കാനാണ് നിർദേശം. അതിനുശേഷം പൂർണ വളർച്ചയെത്തിയോ എന്ന് പരിശോധിച്ചശേഷം മരം മുറിക്കാൻ അനുമതി നൽകും.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി മലപ്പുറത്ത് മുറിച്ച മരത്തിൽനിന്ന് ചിറക് മുളയ്ക്കാത്തതുൾപ്പെടെയുള്ള പക്ഷിക്കുഞ്ഞുങ്ങൾ ചത്തത് വിവാദമായിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരേ വനം വകുപ്പ് കേസുമെടുത്തിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ്‌ കരാർ കമ്പനി വനംവകുപ്പുമായി ബന്ധപ്പെട്ടത്.

സെപ്റ്റംബർ രണ്ടിനാണ് മരം മുറിക്കേണ്ടിയിരുന്നത്. 25-ഒാളം ചെറുതും വലുതുമായ പക്ഷിക്കൂടുകളുള്ള മരത്തിൽ നാല് കൂടുകളിലാണ് ചിറക് മുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങളെ കണ്ടത്. മറ്റു ചില കൂടുകളിൽ ചിറക് മുളച്ചെങ്കിലും പറക്കാറാകാത്ത കുഞ്ഞുങ്ങളുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മേഘ എൻജിനിയറിങ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ജനറൽ മാനേജർ ബാലസുബ്രഹ്മണ്യം അധികൃതരെ വിവരമറിയിച്ചത്. ഇതുപ്രകാരം ഇലക്ട്രിക്കൽ വിഭാഗം എൻജിനിയർ കെ.രമണ, പക്ഷിനിരീക്ഷകൻ രാജു കിദൂർ, വനംവകുപ്പ്, സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ മരം പരിശോധിച്ചാണ് മുറിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്.

Content Highlights: kasargode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented