കാസര്‍കോട് ഗവ. കോളേജിലെ കുടിവെള്ളം മലിനമെന്ന് പരിശോധനാഫലം; മുൻ പ്രിൻസിപ്പലിന്‍റെ വാദം പൊളിയുന്നു


By ബിജീഷ് ഗോവിന്ദന്‍/ മാതൃഭൂമി ന്യൂസ് 

1 min read
Read later
Print
Share

എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചപ്പോൾ| Photo: Mathrubhumi news screengrab

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിതരണംചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് വിദ്യാർഥികള്‍ നടത്തിയ സമരം വാർത്തയായതിനു പിന്നാലെ വെള്ളത്തിന്‍റെ ലാബ് പരിശോധനാ ഫലം പുറത്ത്. കോളേജില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ലാബ് റിപ്പോര്‍ട്ട്. ജല അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. രമയുടെ വാദം പൊളിഞ്ഞു.

വിദ്യാര്‍ഥികള്‍ ആരോപിക്കുന്നതുപോലെ കോളേജില്‍ വിതരണംചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ വെള്ളം പരിശോധിപ്പച്ചതാണെന്നുമായിരുന്നു വിദ്യാർഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് ഡോ.എന്‍ രമയുടെ വാദം. എന്നാല്‍ കോളേജിലെ വെള്ളം മലിനമാണെന്നും ഇ- കോളി ബാക്ടീരിയ അടക്കം ഹാനികരമായ ഘടകങ്ങള്‍ അളവിലും കൂടുതല്‍ ഉണ്ടെന്നുമാണ് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

ഫെബ്രുവരി 20 മുതല്‍ കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കോളേജില്‍ ലഭ്യമാക്കുന്ന കുടിവെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമുള്ള ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ എന്‍. രമ മുറിയില്‍ പൂട്ടിയിട്ടു പുറത്തുപോയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. ഇതോടെ എന്‍. രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

Content Highlights: kasargod government college drinking water issue lab report shows harmful contents

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Earthquake

1 min

കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023


Bishop Franco Mulakkal

1 min

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

Jun 1, 2023

Most Commented