കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി. ഇയാള്‍ ആലക്കോട് സ്വദേശിയാണെന്നാണ് സൂചന. 
സംഭവവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പീതാംബരന്റെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഞായറാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത്‌ലാലും കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്‌

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളും ഉപയോഗിച്ചാണ് അക്രമികള്‍ കൃപേഷിനെയും ശരത്ത്‌ലാലിനെയും ആക്രമിച്ചത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തെത്തിയ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി.

content highlights: kasargod double murder kannur native taken into custody, youth congres activist murder