
കാസര്‍കോട്: കാസര്‍കോട് കളക്ടര്‍ ഡി. സജിത് ബാബു നിരീക്ഷണത്തില്‍. ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്ത്തകന് സജിത്ബാബുവിന്റെ അഭിമുഖം എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ നിരീക്ഷണത്തിലായത്.
ഒമ്പതുദിവസംമുമ്പാണ് അഭിമുഖം നടത്തിയത്. കളക്ടറുടെ രണ്ട് ഗണ്മാന്മാരും നിരീക്ഷണത്തിലാണ്. ദൃശ്യമാധ്യമപ്രവര്ത്തകന് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള ബന്ധമുണ്ടാകാന്‍ ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്റെ ക്യാമറാമാന് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
content highlights: kasargod collector under quarantine
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..