ബാലനീതി നിയമ ഭേദഗതി; സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച് കാസര്‍കോട് കളക്ടര്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

കാസര്‍കോട്: ബാലനീതി നിയമത്തില്‍ വന്ന ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നല്‍കി കാസര്‍കോട് കളക്ടര്‍ സ്വാഗത് ആര്‍. ഭണ്ഡാരി.

നിയമത്തില്‍ 2015-ല്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കളക്ടറുടെ അധികാരപരിധിയിലേക്ക് മാറ്റിയതിനുശേഷം സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവാണിത്.സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസര്‍കോടുള്ള ശിശുവികാസ് ഭവനിലെ ഒരുവയസ്സുള്ള രണ്ടാണ്‍കുട്ടികളെയാണ് ദത്തെടുക്കാന്‍ അനുമതിനല്‍കിയത്.

ദത്തെടുക്കാനുള്ള നടപടികള്‍

പുതിയ ബാലനീതി നിയമപ്രകാരം ദത്തെടുക്കല്‍ സ്ഥാപനങ്ങള്‍ കളക്ടര്‍മാര്‍ക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സൂക്ഷ്മപരിശോധന നടത്തിയശേഷം കളക്ടര്‍ക്ക് സമര്‍പ്പിക്കും. കളക്ടര്‍ ഹിയറിങ് നടത്തിയശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക.

ദത്തെടുക്കാനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് ഏകോപിപ്പിക്കുന്നത്. വെബ്സൈറ്റ്: www.cara.nic.in.

Content Highlights: kasargod collector to pass the first order in state for child adoption


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented