കാസര്‍കോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം


അപകടത്തിൽപ്പെട്ട കാർ, ഇൻസൈറ്റിൽ മരിച്ച അനുഷ്, ശ്രീരാഗ്, കിഷോർ

കാസര്‍കോട്: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റര്‍ അപ്പുറം മഞ്ഞളം കാട് വളവിലാണ് അപകടം നടന്നത്. ഭീമനടി ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.

Content Highlights: Kasaragod-kollampara accident-three death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented