ഇവിടെ വികസനം കാത്തുനില്‍ക്കും; ഈ കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളയ്ക്കുംവരെ


എം.ഷമീര്‍

ചെർക്കള ജങ്ഷനിൽ മുറിക്കാതെ നിലനിർത്തിയ മരം.

കാസര്‍കോട്: പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങള്‍ക്കും തള്ളപ്പക്ഷികള്‍ക്കും ആശ്വസിക്കാം. ദേശീയപാതാവികസനത്തിന്റെ ഭാഗമായി കൂടൊഴിയേണ്ട മരം കിളിക്കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളയ്ക്കുംവരെ മുറിക്കില്ല. ദേശീയപാത-66 വികസനത്തിന്റെ രണ്ടാമത്തെ റീച്ചായ ചെര്‍ക്കള-നീലേശ്വരം ഭാഗത്ത് മേല്‍പ്പാലം പണിയേണ്ട ചെര്‍ക്കള ജങ്ഷനിലെ മരം മുറിക്കുന്നത് തത്കാലം നിര്‍ത്തിവെക്കാന്‍ നിര്‍മാണം ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍സാണ് തീരുമാനിച്ചത്.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകള്‍ മാറ്റിസ്ഥാപിക്കാനാണ് മരംമുറിക്കാന്‍ തീരുമാനിച്ചത്. മുറിക്കാനൊരുങ്ങവേയാണ് അതില്‍ നീര്‍ക്കാക്കകളുടെയും കൊറ്റികളുടെയും കാക്കകളുടെയും കൂടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചില കൂട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ പ്രായമായില്ലെന്നതും കരാറുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വനംവകുപ്പ് അധികൃതരും പക്ഷിനിരീക്ഷകരും സ്ഥലത്തെത്തി പക്ഷിക്കുഞ്ഞുങ്ങളുടെ വളര്‍ച്ച നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇവ പറക്കാറാകുന്നതുവരെ മരം മുറിക്കാതെ കാത്തിരിക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ രണ്ടിനാണ് മരം മുറിക്കേണ്ടിയിരുന്നത്.

Content Highlights: Kasaragod highway widening tree birds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented