നന്ദന എസ്. പിള്ള
കേരളത്തിന്റെ സിവില്‍ സര്‍വീസ് കെ.എ.എസിന്റെ സ്ട്രീം ഒന്നില്‍ രണ്ടാം റാങ്ക് നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് നന്ദന എസ്. പിള്ള. ലിസ്റ്റില്‍ പേരുണ്ടാവണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. ഒരുപാട് കോംപറ്റിറ്റീവ് ആയ എക്‌സാം ആയിരുന്നതിനാല്‍ റാങ്കൊന്നും ആഗ്രഹിച്ചിരുന്നില്ല. രണ്ടാം റാങ്ക് എന്ന് കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും നന്ദന മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
2017 മുതല്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ ഇതുവരെ ഫലം കിട്ടിയിട്ടില്ല. അതിന്റെ ഒരു പ്രയാസത്തിനിടെയാണ് കെ.എ.എസിനു വേണ്ടി പഠിച്ചു തുടങ്ങിയത്. അതിന്റെ ടെന്‍ഷനും ഇടയ്ക്ക് നിരാശയുമൊക്കെ ഉണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പഠിക്കാന്‍ കഴിഞ്ഞെന്നും മോശമില്ലാതെ എഴുതാന്‍ സാധിച്ചെന്നും പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നു. മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി നോക്കിയിരുന്നു. റാങ്ക് കിട്ടി എന്നത് സ്വപ്‌ന തുല്യമാണ്, നന്ദന പറഞ്ഞു.
അച്ഛനും അമ്മയുമായിരുന്നു വലിയ പിന്തുണ നല്‍കിയിരുന്നതെന്നും നന്ദന പറഞ്ഞു. ഒരിക്കല്‍പ്പോലും പഠിക്കണ്ട, നിര്‍ത്തിക്കോളൂ എന്നൊന്നും പറഞ്ഞിട്ടില്ല. മുന്‍പോട്ടു തന്നെ പൊയ്‌ക്കോളൂ എന്നൊരു പ്രചോദനം അവര്‍ നല്‍കിയിരുന്നു. എന്നെക്കാള്‍ ഒരു പക്ഷെ ഈ നിമിഷം സന്തോഷിക്കുന്നത് അച്ഛനും അമ്മയുമാണ്- നന്ദന കൂട്ടിച്ചേര്‍ത്തു. റിട്ട. ബാങ്ക് ഓഫീസര്‍ (കാനറ ബാങ്ക്) മുരുകനാണ് നന്ദനയുടെ പിതാവ്. അമ്മ ശശികല റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ഒരു ചേട്ടനും ചേച്ചിയുമാണുള്ളത്. ഇരുവരും എസ്.ബി.ഐയിലാണ്.
ഏത് മേഖല ലഭിച്ചാലും നന്നായി ജോലി ചെയ്യണമെന്നതാണ് ഒരു ബ്യൂറോക്രാറ്റിന്റെ ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മേഖലയോട് താല്‍പര്യമില്ല. എന്നിരുന്നാലും വനിതാ-ശിശുക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും നന്ദന പറഞ്ഞു.
content highlights: kas stream one second rank holder nandana s pillai responds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..