കെ.എ.എസ്. റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക് | ഫലം അറിയാം


കെ.എ.എസ്. റാങ്ക് പട്ടിക പ്രഖ്യാപനത്തിൽനിന്ന്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്- കെ.എ.എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്.

സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്.

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി., 2-അജീഷ് കെ, 3-പ്രമോദ് ജി.വി., 4-ചിത്രലേഖ കെ.കെ., 5-സനോപ് എസ്. എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.

കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിക്ക് കയറും. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കെ.എ.എസ്. ഫലം അറിയാം: KAS Stream 1 KAS Stream 2 KAS Stream 3

content highlights: kas rank list declared

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented