കെ.എ.എസിനെതിരായ സമരം വച്ചുപൊറുപ്പിക്കില്ലെന്ന് സര്‍ക്കാര്‍


സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ജോലി ബഹിഷ്‌കരിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (കെ.എ.എസ്) എതിരെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭം വച്ചുപൊറുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ജോലി ബഹിഷ്‌കരിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. കെ.എസ്.എസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് സമരം ചെയ്യാന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ജോലി ബഹിഷ്‌കരിക്കില്ലെങ്കിലും സമരം തുടരാനാണ് സി.പി.ഐ അനുകൂല സംഘടനയുടെ തീരുമാനം. അതിനിടെ, സമരം അനാവശ്യമാണെന്ന നിലപാടിലാണ് സി.പി.എം അനുകൂല സംഘടന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section




Most Commented