പൊറിഞ്ചുവിന് മരുന്നുവാങ്ങാനെങ്കിലും പണം വേണം


എം.ബി. ബാബു

പി.ഡി. പൊറിഞ്ചുവും ഭാര്യ ബേബിയും

തൃശ്ശൂര്‍: 2020 ജൂണ്‍ ഒന്ന് - പനി ബാധിച്ച് ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പി.ഡി. പൊറിഞ്ചു കരുവന്നൂര്‍ സഹകരണബാങ്കിലറിയിച്ചു- സുഖമില്ലാതെ ആശുപത്രിയിലാണ്. 50,000 രൂപ വേണമായിരുന്നു. പത്തുമിനിറ്റിനുള്ളില്‍ പണം കിട്ടി.

2022 ജൂണ്‍ ഒന്ന് - തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്കായി പോകുമ്പോള്‍ പൊറിഞ്ചു കരുവന്നൂര്‍ ബാങ്കിലേക്ക് വിളിച്ചു- മൂന്നാല് ലക്ഷംരൂപ വേണം. അടിയന്തര ശസ്ത്രക്രിയയ്ക്കാണ്. ''ഇവിടത്തെ കാര്യങ്ങളൊന്നും അറിയില്ലേ. മൂന്നുലക്ഷം പോയിട്ട് മൂന്നുരൂപപോലും കിട്ടില്ല. അത്യാവശ്യമാണെങ്കില്‍ നേരിട്ടുവന്ന് വരിനില്‍ക്ക്. 10,000 തരാം'' -ഇതായിരുന്നു മറുപടി.

വിേദശത്ത്‌ േജാലിയുള്ള മൂന്ന് മക്കളുള്ളതിനാല്‍ പൊറിഞ്ചു ഇന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിക്കുന്നു. ഭാര്യ ബേബിയോടൊപ്പം തേലപ്പിള്ളിയിലാണ് താമസം. കാത്തലിക് സിറിയന്‍ ബാങ്കില്‍ തമിഴ്‌നാട്ടില്‍നിന്ന് ഡെപ്യൂട്ടി മാനേജരായി വിരമിച്ച 75-കാരനായ പൊറിഞ്ചുവിന് കരുവന്നൂര്‍ ബാങ്കിലുള്ള നിക്ഷേപം 40 ലക്ഷമാണ്. അതില്‍ മൂന്നുലക്ഷമാണ് ഹൃദയശസ്ത്രക്രിയയ്ക്കായി ആവശ്യപ്പെട്ടത്.

പൊറിഞ്ചുവിന് ഒരുവര്‍ഷത്തിനിടെ ബാങ്കില്‍നിന്ന് കിട്ടിയത് 10,000 രൂപമാത്രം. ഇക്കഴിഞ്ഞ വിഷുത്തലേന്ന് ഒരുമണിക്കൂറോളം വരിനിന്നപ്പോള്‍ കിട്ടിയതാണിത്.

സ്ഥിരനിക്ഷേപത്തിനു പുറമേ എസ്.ബി. അക്കൗണ്ടില്‍ നാലുലക്ഷവുമുണ്ട്. ഇതില്‍നിന്ന് ഒന്നും നല്‍കിയില്ല. ആവശ്യപ്പെട്ടപ്പോള്‍ ഓഗസ്റ്റ് നാലിന് ബാങ്കിലെത്താന്‍ നിര്‍ദേശം വന്നു. പരമാവധി 50,000 രൂപയാണ് അനുവദിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

സഹകരണവകുപ്പില്‍ ടീം ഓഡിറ്റ് മതിയെന്ന് വിദഗ്ധ സമിതി

തൃശ്ശൂര്‍: സഹകരണബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളില്‍ പുറം ഓഡിറ്റ് നടത്തുന്നതിനോട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിക്കും താത്പര്യമില്ല.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സമിതിക്ക് രൂപംകൊടുത്തതും അവര്‍ റിപ്പോര്‍ട്ട് നല്‍കിയതും. രാജ്യത്തെ ദേശസാത്കൃതബാങ്കുകളില്‍ പുറമേനിന്നുള്ള ഓഡിറ്റ് ഫലപ്രദമായി നടക്കുന്ന പശ്ചാത്തലത്തിലാണ് സഹകരണരംഗത്തും ഈ രീതി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍, വിദഗ്ധസമിതി പുറം ഓഡിറ്റെന്ന വാക്കുപോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ടീം ഓഡിറ്റ് നടപ്പാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയത്.

നിലവില്‍ സഹകരണവകുപ്പിലെ ജീവനക്കാര്‍മാത്രം അടങ്ങുന്ന ഓഡിറ്റ് വിഭാഗമാണ് ഓഡിറ്റ് നടത്തുന്നത്. അവര്‍ക്കൊപ്പം സ്വര്‍ണംപോലുള്ള ഈടുവസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താനുള്ളവരെക്കൂടി ഉള്‍പ്പെടുത്തി രൂപം കൊടുക്കുന്ന സംവിധാനമാണ ടീം ഓഡിറ്റ്.

എന്നാല്‍, ഇപ്പോഴത്തെ രീതിയില്‍നിന്ന് എന്തെങ്കിലും മാറ്റം ഇതുമൂലം ഉണ്ടാകുമോയെന്നകാര്യം സംശയമാണ്. വകുപ്പില്‍ത്തന്നെയുള്ളവര്‍ വകുപ്പിലെ ക്രമക്കേട് കണ്ടെത്തി വകുപ്പ് മേലധികാരിക്ക് റിപ്പോര്‍ട്ടുചെയ്യുന്ന രീതിതന്നെ തുടരും.

ദേശസാത്കൃത ബാങ്കുകളിലെയും സര്‍ക്കാര്‍ നിയന്ത്രിത കമ്പനികളിലെയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഓഡിറ്റുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കമ്പനികളാണ് ചെയ്യുന്നത്. ഇന്റേണല്‍ ഓഡിറ്റിന്റെ റിപ്പോര്‍ട്ട് മാനേജര്‍ക്ക് സമര്‍പ്പിക്കും.

ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് എക്‌സ്റ്റേണല്‍ ഓഡിറ്റിന്റെ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക്, ആദായനികുതി വകുപ്പ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, സെബി, സ്റ്റോക്ക് എക്‌സ്ചേഞ്ച്, കേന്ദ്രസര്‍ക്കാര്‍ എന്നിവിടങ്ങളിലേക്ക് കൊടുക്കണം.


Content Highlights: Karuvannur co-operative bank Porinju Thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented