കരുവന്നൂർ സഹകരണ ബാങ്ക് | Photo - Mathrubhumi archives
തൃശ്ശൂര്‍: ഭര്‍ത്താവ് മരിച്ചപ്പോള്‍ നഷ്ടപരിഹാരമായി അക്കൗണ്ടിലേക്കുവന്ന പണവും നിക്ഷേപമാണെന്നുകാണിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക് പൊറത്തിശ്ശേരി കല്ലേരി കാഞ്ഞിരക്കാടന്‍ ലോനപ്പന്റെ ഭാര്യ മിനിയെ ചുറ്റിച്ചത് നാലുമാസം. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മാതൃഭൂമി ലേഖകന്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ചതോടെ രണ്ടുമണിക്കൂറിനകം ബാങ്ക് ജീവനക്കാര്‍ മിനിയെ വിളിച്ചുവരുത്തി ചെക്ക് നല്കി.
നാള്‍വഴി ഇങ്ങനെ-
2017 ജനുവരി- കരുവന്നൂര്‍ പൊറത്തിശേരി കല്ലേരി കാഞ്ഞിരക്കാടന്‍ ലോനപ്പന് കരുവന്നൂര്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം വായ്പയെടുത്തു
ഏപ്രില്‍ 22- കര്‍ഷകനായ ലോനപ്പന് ഹൃദയാഘാതത്താല്‍ മരിച്ചു
നവംബര്‍ ആറ്- ലോനപ്പന് റിസ്ക് ഫണ്ട് ബോര്‍ഡില്‍നിന്ന് റിസ്ക് ഫണ്ട് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് കാണിച്ച് ബാങ്ക് സെക്രട്ടറി ബോര്‍ഡിലേക്ക് കത്തയച്ചു
2018 നവംബര്‍- ഭര്‍ത്താവെടുത്ത വായ്പ മുഴുവന്‍ സഹോദരങ്ങളുടെ സഹായത്തോടെ മിനി അടച്ചുതീര്‍ത്തു
2022 സെപ്റ്റംബര്‍ 15- ലോനപ്പന് റിസ്ക് ഫണ്ട് ബോര്‍ഡില്‍നിന്ന് ഒന്നര ലക്ഷവും 1442 രൂപ പലിശയും അനുവദിച്ച് കരുവന്നൂര്‍ ബാങ്കിന് കത്തുനല്‍കി
ഓഗസ്റ്റ് ആറ്- പണം കിട്ടാനായി ലോനപ്പന്റെ ഭാര്യ മിനി കരുവന്നൂര്‍ ബാങ്കുകാരുടെ നിര്‍ദേശപ്രകാരം അക്കൗണ്ട് തുറന്നു
ഓഗസ്റ്റ് 10- പണം നിക്ഷേപമാണെന്നും അത് പിന്‍വലിക്കാനാകില്ലെന്നും ബാങ്കുകാര് അറിയിച്ചു. പരമാവധി 10 ശതമാനം മാത്രമേ കിട്ടൂയെന്നും.
ഓഗസ്റ്റ് 10 മുതല്‍ 2023 ജനുവരി അഞ്ചുവരെ- പണത്തിനായി മിനി ബാങ്കില്‍ 44 തവണ കയറിയിറങ്ങി. പണം നല്കാനാകില്ലെന്നുപറഞ്ഞ് ബാങ്കുകാര് മടക്കി അയച്ചു
ഡിസംബര്‍ 20- പണം കിട്ടാത്തതിനെപ്പറ്റി മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതിനല്‍കി
2023 ജനുവരി ആറ്- പൊതുപ്രവര്‍ത്തകനായ ആന്റോ പെരുന്പിള്ളി മുഖാന്തരം മിനി മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയില്‍ വിവരം അറിയിച്ചു.
ജനുവരി ആറ് സമയം ഉച്ചയ്ക്ക് 12.33- സംഭവം വാര്‍ത്തയാക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പിന്റെ വിശദീകരണം അറിയുന്നതിന് മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോ മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറെ ബന്ധപ്പെട്ടു.
ജനുവരി ആറ് സമയം ഉച്ചയ്ക്ക് 12.37- പണംവാങ്ങാനായി ബാങ്കിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍നിന്ന് മിനിക്ക് വിളിയെത്തി
ജനുവരി ആറ് 1.50- ബാങ്കില്‍നിന്ന് മിനിക്ക് ഒന്നരലക്ഷത്തിന്റെ ചെക്ക് കിട്ടി.
(മിനിയുടെ രണ്ട് മക്കളും എന്‍ജിനിയറിങ് കോഴ്സ് ജയിച്ച് യു.കെ.യിലേക്ക് പോകാനിരിക്കുകയാണ്. ഇതിന് പണം കണ്ടെത്താനാകാതെ ഉഴറുന്നതിനിടെയാണ് ഒന്നരലക്ഷം കൈയില്‍ കിട്ടിയത്)
Content Highlights: Karuvannur bank scam thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..