മകളെയോര്‍ത്ത് കണ്ണീര്‍; ഇപ്പോള്‍ മകളുടെയും കണ്ണീര്‍


എം.ബി. ബാബു

നിക്ഷേപമായി കരുവന്നൂര്‍ ബാങ്കില്‍ നാലരലക്ഷത്തോളം

പുഷ്പാവതിയും രാമകൃഷ്ണനും മകൾ ഷിനിയും

തൃശ്ശൂര്‍: ''എനിക്ക് ചില ശാരീരികപരിമിതികളുണ്ട്. ഒന്നുരണ്ട് ശസ്ത്രക്രിയ ചെയ്‌തെങ്കിലും ശരിയായില്ല. അതോര്‍ത്തായിരുന്നു അച്ഛനമ്മമാരുടെ കണ്ണീര്‍. ഇപ്പോള്‍ അതിന് ആക്കംകൂട്ടി കരുവന്നൂര്‍ ബാങ്കുമെത്തി'' -പ്രതിസന്ധികളെയെല്ലാം നേരിട്ട് പ്ലസ്ടുവരെ പഠിച്ച് ജോലിക്കിറങ്ങിയ 42-കാരിയായ ഷിനി പറയുന്നു. കൂലിപ്പണിക്കാരായിരുന്ന രാമകൃഷ്ണനും പുഷ്പാവതിയും മകളുടെ ഭാവിക്കായി മിച്ചംപിടിച്ചതും ഷിനി ആശുപത്രിയിലെ കാന്റീനില്‍ ജോലിചെയ്ത് സമ്പാദിച്ചതുമുള്‍പ്പെടെ നാലരലക്ഷത്തോളമുണ്ട് കരുവന്നൂര്‍ ബാങ്കില്‍. ഒരുരൂപപോലും തിരികെനല്‍കിയില്ല.

മാടായിക്കോണം തളിയക്കോണത്താണ് വീട്. 78 വയസ്സുള്ള രാമകൃഷ്ണന് ഹൃദയധമനികളില്‍ ബ്ലോക്കുണ്ട്. 75 വയസ്സുള്ള പുഷ്പാവതി മസ്തിഷ്‌കാഘാതം വന്ന് കിടപ്പിലായിരുന്നു.

ഇപ്പോള്‍ വടിയൂന്നി വീട്ടിനുള്ളില്‍ നടക്കും. പ്ലസ്ടു കഴിഞ്ഞയുടന്‍ വീട്ടിനടുത്തെ ആശുപത്രിയിലെ കാന്റീനില്‍ ജോലിക്കുേപായതാണ് ഷിനി. 25 വര്‍ഷമായി ജോലിചെയ്യുന്നു. ഇപ്പോള്‍ ശമ്പളം 9000 രൂപ. മിച്ചംപിടിച്ച 1.62 ലക്ഷവും ചേര്‍ത്താണ് നാലരലക്ഷം ബാങ്കിലുള്ളത്. അമ്മയുടെ ചികിത്സയ്ക്ക് ചോദിച്ചപ്പോള്‍പോലും ബാങ്ക് പണം നല്‍കിയില്ല. അമ്മയെ ആശുപത്രിയിലാക്കി ബാങ്കിലെത്തിയപ്പോള്‍ പറഞ്ഞത് വരിനില്‍ക്കാനാണ്. വരിയില്‍ അഞ്ഞൂറിലേറെപ്പേരുണ്ടായിരുന്നു. ആദ്യത്തെ 200 പേര്‍ക്കുമാത്രമാണ് പണം നല്‍കുക എന്നായിരുന്നു പറഞ്ഞത്. അതോടെ ആ വഴിയും അടഞ്ഞു.

നിക്ഷേപകര്‍ക്ക് നല്‍കുക നാലുമാസത്തില്‍ പരമാവധി 10,000; പണം പിന്‍വലിക്കണമെങ്കില്‍ കൃത്യമായ രേഖ കാണിക്കണം

തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി കരുവന്നൂര്‍ സഹകരണബാങ്ക്. ഒരുവര്‍ഷംമുമ്പ് നിക്ഷേപകര്‍ക്ക് ആഴ്ചയിലൊരിക്കല്‍ 10,000 രൂപവീതം നല്‍കിയത് ഇപ്പോള്‍ നാലുമാസത്തിലൊരിക്കലാക്കി. പണം പിന്‍വലിക്കുന്നതിന് കൃത്യമായ കാരണം കാണിച്ചുള്ള രേഖയും നല്‍കണം.

ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിനായി സഹകരണവകുപ്പ് തയ്യാറാക്കിയ സര്‍ച്ചാര്‍ജ് റിപ്പോര്‍ട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല. സഹകരണനിയമം 68-ാം വകുപ്പുപ്രകാരം നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ നഷ്ടപരിഹാരം ആരില്‍നിന്ന്, എങ്ങനെ ഈടാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഏഴുമാസംമുന്നേയുള്ള റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ പ്രതിസന്ധിക്ക് ഉത്തരവാദികളാണെന്നുള്ളതിനാലാണ് റിപ്പോര്‍ട്ട് മുക്കിയതെന്ന് അറിയുന്നു.

പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 25 മുതല്‍ 50 േകാടിവരെ സമാഹരിക്കാനായി സി.പി.എം. ജില്ലാനേതൃത്വം നടത്തിയ നീക്കവും പാളി. എല്‍.ഡി.എഫ്. ഇതര സഹകരണസംഘങ്ങളുടെ ഭാരവാഹികള്‍ ഇത് തുടക്കത്തിലേ എതിര്‍ത്തു. കരുവന്നൂര്‍ ബാങ്കിനെ സഹായിച്ചാല്‍ സമാനസ്ഥിതിയിലുള്ള ബാങ്കുകളെയും സഹായിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും തടസ്സമായി. ജില്ലയില്‍ത്തന്നെ പുത്തൂര്‍ സഹകരണബാങ്കും വന്‍ പ്രതിസന്ധിയിലാണ്. പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പുനല്‍കിയാണ് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മുന്നണി പുത്തൂര്‍ ബാങ്കില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

പ്രധാന പ്രതി കിരണും ജാമ്യത്തിലിറങ്ങി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രധാന പ്രതിയും ജാമ്യത്തിലിറങ്ങി. 24 കോടിയിലേറെ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ ഇടനിലക്കാരന്‍ പെരിഞ്ഞനം സ്വദേശി കിരണ്‍ (31) ആണ് പുറത്തിറങ്ങിയത്. പ്രധാന പ്രതികളില്‍ മൂന്നുപേര്‍ക്കാണ് ഇനി ജാമ്യംകിട്ടാനുള്ളത്. സി.പി.എം. കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും 21 വര്‍ഷം ബാങ്കിന്റെ സെക്രട്ടറിയുമായ തളിയക്കോണത്തെ സുനില്‍കുമാര്‍, സി.പി.എം. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം (45), കമ്മിഷന്‍ ഏജന്റ് എ.കെ. ബിജോയ് (47) എന്നിവരാണ് ജയിലിലുള്ളത്.

തട്ടിപ്പില്‍ കുടുക്കിയതാണെന്ന് മൂന്നാംപ്രതി

തട്ടിപ്പുകേസില്‍ തന്നെ കുടുക്കിയതാണെന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ മൂന്നാംപ്രതി സി.കെ. ജില്‍സ്. ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാംചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതല മാത്രമാണുണ്ടായിരുന്നത്. സി.പി.എം. നോമിനിയായാണ് ബാങ്കില്‍ ജോലിക്കു കയറിയതെന്നും മറ്റൊന്നും പറയാനില്ലെന്നും ജില്‍സ് പ്രതികരിച്ചു.

സി.ബി.ഐ. അന്വേഷിക്കണം -വി.ഡി. സതീശന്‍

മാപ്രാണം (തൃശ്ശൂര്‍): കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിക്ഷേപിച്ച പണം തിരികെലഭിക്കാത്തതിനെ തുടര്‍ന്ന് വിദഗ്ധചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണം ഏറാട്ടുപറമ്പില്‍ ഫിലോമിനയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വെളിപ്പടുത്തലുകള്‍ സി.പി.എം. നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണന്നും സി.ബി.ഐ. അന്വേഷണത്തിലൂടെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ആളുകളെ പുറത്തുകൊണ്ടുവരാന്‍ കഴിയണമെന്നും സതീശന്‍ പറഞ്ഞു. ഫിലോമിനയുടെ കുടുംബത്തിന് ബാങ്ക് പണം നല്‍കിയെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവന വാസ്തവമല്ല. ചികിത്സയ്ക്കാവശ്യമായ സമയത്ത് പണം നല്‍കിയില്ലെന്നും മന്ത്രി ഫിലോമിനയുടെ കുടുംബത്തോട് മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍നിന്നുമുള്ള ജപ്തിഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവ് ടി.എം. മുകുന്ദന്റെ വീടും സതീശന്‍ സന്ദര്‍ശിച്ചു. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്‍, നഗരസഭാധ്യക്ഷ സോണിയ ഗിരി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവരും സതീശനൊപ്പമുണ്ടായിരുന്നു.

ഒരു രൂപപോലും നഷ്ടപ്പെടില്ല -മന്ത്രി

കാക്കനാട്(കൊച്ചി): സഹകരണമേഖലയില്‍ നിക്ഷേപിച്ച ഒരുരൂപപോലും ആര്‍ക്കും നഷ്ടപ്പെടുകയില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. നോട്ടുനിരോധനം പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങായത് സഹകരണമേഖലയാണെന്നും മന്ത്രി പറഞ്ഞു. കേരള സഹകരണ വികസനക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന ജില്ലാതല റിസ്‌ക് ഫണ്ട് സഹായധനവിതരണത്തിന്റെയും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കരുവന്നൂര്‍ ബാങ്കിലെ പരാതിക്കാരായ സഹകാരികള്‍ക്ക് 38.75 ലക്ഷം രൂപ മടക്കിക്കൊടുത്തുയെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്‍ എം.പി. അധ്യക്ഷത വഹിച്ചു.

Content Highlights: Karuvannur Bank scam Shini

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented