കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്കായി 'ലുക്കൗട്ട് നോട്ടീസ്' ഇറക്കി നാട്ടുകാര്‍


പ്രതികളെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയുമാണ് നാട്ടുകാര്‍ പ്രചരിപ്പിക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് |ഫോട്ടോ:മാതൃഭൂമി

കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി 'ലുക്കൗട്ട് നോട്ടീസ്' ഇറക്കി നാട്ടുകാര്‍. സാമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രദേശത്തെ നാട്ടുകാരെല്ലാം ചേര്‍ന്ന് ലൂക്കൗട്ട് നോട്ടീസിറക്കിയത്. പ്രതികള്‍ക്കായുള്ള പോലീസിന്റെ ലൂക്കൗട്ട് നോട്ടീസ് വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്.

ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് 15 ദിവസമായി. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്രതികള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നോട്ടീസ് ഇറക്കിയിരുന്നില്ല.

കേസില്‍ പോലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നാട്ടുകാര്‍ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ആറ് പ്രതികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാട്ടുകാരുടെ ലൂക്കൗട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയുമാണ് നാട്ടുകാര്‍ പ്രചരിപ്പിക്കുന്നത്.

content highlights: karuvannur bank scam, natives issueed lookout notice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented