'60 ലക്ഷം നിക്ഷേപിച്ചു, കിട്ടിയത് മൂന്നു ലക്ഷം മാത്രം; മക്കളുടെ പഠനത്തിന് പോലും പണം ലഭിച്ചില്ല'


കരുവന്നൂർ സഹകരണ ബാങ്ക്, സഹദേവൻ

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. 60 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂര്‍ സ്വദേശി സഹദേവന് മക്കളുടെ പഠനത്തിന് നിക്ഷേപമോ പലിശയോ ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് പരാതി. 60 ലക്ഷം നിക്ഷേപിച്ച തനിക്ക് പണം തിരികെ ചോദിച്ചപ്പോള്‍ ഒരുവര്‍ഷംകൊണ്ട് ലഭിച്ചത് മൂന്ന് ലക്ഷം രൂപ മാത്രമാണെന്നും സഹദേവന്‍ പറയുന്നു.

'35 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്താണ് മടങ്ങിയെത്തിയത്. സമ്പാദിച്ച തുകയില്‍ അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞുള്ള ബാക്കിതുക ബാങ്കില്‍ വിശ്വസിച്ചാണ് നിക്ഷേപിച്ചത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍കുമാറായി വലിയ പരിചയമുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണം വീട്ടിലെത്തിക്കാമെന്നെല്ലാമാണ് അന്നവര്‍ പറഞ്ഞത്. തുടക്കത്തില്‍ മാത്രം പണം കിട്ടി. പിന്നീട് ആവശ്യത്തിന് പോലും പണം ബാങ്കില്‍നിന്ന് കിട്ടാതായി', സഹദേവന്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ പ്രതിഷേധവുമായി എത്തുന്നത്. അതേസമയം, കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമാണ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആര്‍ ബിന്ദു വ്യാഴാഴ്ച വിശദീകരിച്ചത്. മരിച്ച ഫിലോമിന ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് ആവശ്യമായ പണം അടുത്തിടെ ബാങ്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: karuvannur bank scam, more investors coming forward with complaints

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented