തൃശൂര്‍: കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. താളികക്കോണം സ്വദേശി ജോസ് ആണ് ആത്മഹത്യ ചെയ്തത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജോസ് വായ്പയെടുത്തിരുന്നു.

വായ്പ എടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ജോസെന്ന്‌ ബന്ധുക്കളും വാര്‍ഡ് കൗണ്‍സിലറും പറഞ്ഞു. ബാങ്കില്‍ നിന്ന് പണം അടയ്ക്കാനായി ആവശ്യപ്പെട്ടിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

നാല് ലക്ഷം രൂപയാണ് ജോസ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ജോസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആത്മഹത്യയാണിത്‌.

നേരത്തെ കോണ്‍ഗ്രസിന്റെ ഒരു മുന്‍ കൗണ്‍സിലര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: karuvannur bank fraud