വായ്പയുടെ തിരിച്ചടവ് മുടങ്ങി, ജപ്തിയുടെ വക്കിൽ; അനൂപിനെ തേടി ഭാഗ്യമെത്തി


കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം അടിച്ച അനൂപ് തന്റെ ഹോട്ടലിൽ | ചിത്രം പകർത്തിയത്: അജേഷ് ഇടവെട്ടി

തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്നു. എന്നാൽ, അനൂപിനെ ഭാഗ്യം തേടിയെത്തി. ഹോട്ടൽ ഉടമയായ വെട്ടിമറ്റം തടിയിൽ അനൂപിനാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്.

ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം. പിന്നീട് ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടമുണ്ടായി. ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങി. പലിശ സഹിതം 17 ലക്ഷമായി. ഇപ്പോൾ ജപ്തിയുടെ വക്കിലായിരുന്നു. അപ്പോഴാണ് 'പി.വൈ. 156579' എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത്.

ജൂലായ് 25-ന് വെങ്ങല്ലൂർ-കോലാനി ബൈപ്പാസിൽ എ.ടി. ഫുട്‌കോർട്‌സ് ആൻഡ് അച്ചായൻസ് തട്ടുകട എന്ന സ്ഥാപനം അനൂപ് സഹോദരൻ അലക്‌സും ചേർന്ന് തുടങ്ങിയിരുന്നു. അവിടെ പതിവായിവരുന്ന ലോട്ടറി വിൽപ്പനക്കാരൻ മേത്തൊട്ടി സ്വദേശി ശശിധരൻ നായരിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

ഭാര്യ അനു. അനയയാണ് മകൾ. വെട്ടിമറ്റത്തിനു തൊട്ടടുത്ത ആലക്കോട് പഞ്ചായത്തിലെ മഞ്ചപ്രയിലാണ് കഴിഞ്ഞ മാസം കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്.

Content Highlights: Karunya lottery: Anoop wins first prize of Rs 80 lakh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented