കെ.കരുണാകരൻ സെന്ററിന്റെ രൂപരേഖ | Photo: Special Arrangement
തിരുവനന്തപുരം: പാളയം നന്ദാവനത്ത് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കെ.കരുണാകരൻ സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 30 കോടി ചെലവിൽ എട്ടു നിലകളിലായി 76,000 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പണിയുന്നത്.
പഠനഗവേഷണകേന്ദ്രം, ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരമുള്ള റഫറൻസ് ലൈബ്രറി, സാമൂഹികസേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ്പ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം എന്നിവയടങ്ങുന്നതാണ് മന്ദിരം. ഓരോ ബൂത്തിൽനിന്ന് ചുരുങ്ങിയത് 10000 രൂപ വീതം ശേഖരിച്ചായിരിക്കും കെട്ടിടനിർമാണം. ഒരു മാസംകൊണ്ട് ഫണ്ട് പിരിവ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെ.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുക.
പദ്മജാ വേണുഗോപാൽ, ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പ്രവീൺകുമാർ എന്നിവരടങ്ങുന്ന സമിതി വിദേശത്തുനിന്നുള്ള പ്രവർത്തകരിൽനിന്ന് ഫണ്ട് സ്വരൂപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2013 ഡിസംബർ 30-ന് എ.കെ.ആന്റണി ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടത്തിന്റെ നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു.
Content Highlights: karunakaran center thiruvananthapuram construction cost research center charity help desk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..