എ. ഷാനവാസ്, ജി. സുധാകരൻ | ഫോട്ടോ: മാതൃഭൂമി
ആലുപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് തന്നെ കുടുക്കാനുള്ള നീക്കമാണെന്ന് കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. മുന്‍മന്ത്രി ജി. സുധാകരന്‍, പി.പി ചിത്തരഞ്ജന്‍ എംഎല്‍എ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരാണ് ഇതിന് പിന്നിലെന്നും ഷാനവാസ് ആരോപിച്ചു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലാണ് ഷാനവാസ് പാര്‍ട്ടിലെ ഉന്നതര്‍ക്കെതിരേ ആരോപണം ഉന്നയിച്ചത്.
പാര്‍ട്ടിയിലെ ഒരു പ്രാദേശിക നേതാവ് തനിക്കെതിരേ പോലീസിനും ഇ.ഡിക്കും ജിഎസ്ടി വകുപ്പിനും പരാതി നല്‍കിയതിന് ഈ പ്രമുഖ നേതാക്കളുടെ പ്രേരണയാലാണെന്നും കത്തില്‍ പറയുന്നു. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തില്‍ ആരോപിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിക്കെതിരേ ആരോപണമുള്ള കത്ത് പാര്‍ട്ടി കേന്ദ്ര, നേതൃത്വത്തിന് കൈമാറാനാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം.
കരുനാപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ ഷാനവാസിനെ സിപിഎമ്മില്‍ നിന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: karunagappally drug case; shanavas letter against party leaders
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..