-
കൊച്ചി: കരുണ സംഗീതമേള തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാലിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആഷിക് അബു ഉള്‍പ്പെടെയുള്ളവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊച്ചിയിലെ ആഷിക് അബുവിന്റെ കഫേ പപ്പായ സ്ഥാപനത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകര്‍ പോലീസിന് മൊഴി നല്‍കിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചിലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് സംഘാടകര്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ പോലീസ് മേധാവിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചിരുന്നത്
content highlights; karuna musical programme, Police questioned the organizers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..