കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന


വാട്സാപ്പ് ഗ്രൂപ്പ് പരിശോധനയിലാണ് അന്വേഷണം തലശ്ശേരിയിലെത്തിയത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മകചിത്രം | Photo : Pixabay

കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് തലശ്ശേരിയിലെത്തി. പാറാല്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇതുസംബന്ധിച്ച് കേരള പോലീസിന് കൂടുതല്‍ വിവരമില്ല. ഒരു ചിക്കന്‍ സെന്ററില്‍ ജോലിചെയ്യുന്ന ഇയാളുടെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് പരിശോധനയിലാണ് അന്വേഷണം തലശ്ശേരിയിലെത്തിയത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

സൂറത്കല്‍ കൊലപാതകം: 21 പേര്‍ പോലീസ് കസ്റ്റഡിയില്‍

മംഗളുരു: സൂറത്കല്‍ മംഗള്‍പേട്ടയിലെ മുഹമ്മദ് ഫാസിലി(23) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ പോലീസ് കസ്റ്റഡിയില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരുള്‍പ്പെടെയാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഫാസിലിനെ കൊലപ്പെടുത്തിയവരുണ്ടോ എന്നറിയാന്‍ ചോദ്യംചെയ്തുവരികയാണ്. എന്നാല്‍ മുഖംമൂടി ധരിച്ച് പ്രതികളെത്തിയ കാര്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.

അതിനിടെ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ സൂറത്കല്‍ ബി.ജെ.പി. എം.എല്‍.എ. ഭരത്ഷെട്ടി രംഗത്തെത്തി. നിരപരാധികളെയാണ് പോലീസ് പിടിച്ചുകൊണ്ടുപോകുന്നതെന്നും ഇത് തുടര്‍ന്നാല്‍ കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും എം.എല്‍.എ. മുന്നറിയിപ്പ് നല്‍കി.

ഫാസിലിന്റെ കൊലപാതകം നടന്ന വ്യാഴാഴ്ച രാത്രിതന്നെ വ്യക്തിവൈരാഗ്യമാണ് കാരണമെന്ന തരത്തില്‍ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. കുടുംബവഴക്ക്, പണമിടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം എന്നിവയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. നൂറുകണക്കിന് ഐ.ഡി.കളില്‍നിന്ന് ഒരേസമയത്ത് പ്രചരിപ്പിക്കപ്പെട്ട ഈ പ്രചാരണങ്ങളെല്ലാം പോലീസ് തള്ളിയിട്ടുണ്ട്. ജൂലായ് 19-ന് കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ മൊഹമ്മദ് മസൂദിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് ദക്ഷിണ കന്നഡയില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

Content Highlights: Karnataka yuva morcha leader murder Thalassery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented