തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‌യു, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു. ബസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്ന്‌ പ്രതിഷേധിച്ച പ്രവര്‍ത്തകരെ സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

തമ്പാനൂര്‍ ബസ് സറ്റേഷനില്‍നിന്ന് വൈകീട്ട് യാത്ര തിരിക്കേണ്ട കര്‍ണാടക ആര്‍ടിസി ബസാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് പിരിഞ്ഞ് പോകാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ഇവരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് കര്‍ണാടക ആര്‍ടിസി ബസ് യാത്ര പുനരാരംഭിച്ചു.

Content Highlights; karnataka rtc bus blocked in thiruvananthapuram, protest against caa