കരിപ്പൂര്‍: മോശം കലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി.
ഇത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍വെയ്‌സ് എന്നിവയുടെ സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്
കാലാവസ്ഥ അനുകൂലമായതോടെ ഒരു മണിക്കൂറിന് ശേഷം വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചു.