കൊച്ചി:  ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ വാട്‌സ് ആപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലേക്ക് മത്സരിക്കുന്ന കാരായി രാജന് എറണാകുളം ജില്ലക്ക് പുറത്തുപോകാന്‍ അനുമതിയില്ല. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ്പിനെ കാരായി പ്രചാരണ ആയുധമാക്കിയത്.

മറ്റെല്ലാരേയും പോലെ എനിക്ക് നിങ്ങളെ നേരിട്ട് വന്ന് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ അവസ്ഥയാണ്. നുണക്കഥകളിലെ എല്ലാ കാര്യങ്ങളും ഇന്ന് പുറത്തുവന്നു. നീതിയുടെ പ്രകാശം അകലെയാണ് - കാരായി വാട്‌സ് ആപ്പ് വീഡിയോയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി കാരായി രാജന്‍ ഇന്ന് കോടതിയെ സമീപിക്കുന്നുണ്ട്.