കാറാത്ത് സുധാകരൻ
അഹമ്മദാബാദ്: മാതൃഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് നായരുടെ മകന് കിള്ളിമംഗലം കാറാത്ത് സുധാകരന്(76) അഹമ്മദാബാദ് ബോപലില്‍ അന്തരിച്ചു. മലയാളം മിഷന് അധ്യാപകനായിരുന്നു. അമ്മ: പരേതയായ കുഞ്ഞിമാളു അമ്മ. ഭാര്യ: പത്മജ. മകന്: ജയശങ്കര്‍ നായര്‍ (റീജണല്‍ സെയില്‍സ് ഡയറക്ടര്‍, മാസ്ടെക്. ജോയന്റ് സെക്രട്ടറി എ.കെ.എസ്. ബോപല്). മരുമകള്‍ :കാര്‍ത്തിക. സഹോദരങ്ങള്‍: പരേതനായ കെ. ദിവാകരന്, ഇന്ദിര, ലീല, കെ. പ്രഭാകരന് (മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍, മാതൃഭൂമി), കെ. ഭാസ്കരന് (മുംബൈ). ദിവ്യജ്യോതി സ്കൂളിനുസമീപം കാവേരി സോഹം വിസ്താരയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച രാവിലെ 10-ന് ഥല്തേജ് ശ്മശാനത്തില്‍ സംസ്കരിക്കും
Content Highlights: karath sudhakaran passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..