കോഴിക്കോട്: കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. 

15-ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. നിലവില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. 

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് മണിക്കൂറുകളോളം കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു.

content highlights: Karat Faisal again contest in Koduvally as LDF candidate