കോഴിക്കോട്: ലിംഗ സമത്വം ഇസ്‌ലാമിനും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന് സുന്നി ജം ഇയ്യുത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. 

ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്നും അതിന്  ധൈര്യമുണ്ടോ എന്നും കാന്തപുരം ചോദിച്ചു. എസ്.എസ്.എഫ് ജില്ലാ സമ്മേളന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. വലിയ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ പറ്റിയ വനിതാ ഡോക്ടര്‍മാരുണ്ടോ  എന്നും കാന്തപുരം ചോദിച്ചു.

സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കണമെന്ന് പറയുന്നത് ഇസ്ലാമിന് നേരേയുള്ള ഒളിയമ്പാണ്. മദ്രസ്സകളില്‍ പീഡനമുണ്ടെന്ന ആരോപണത്തിന് തെളിവുണ്ടോ എന്നും കാന്തപുരം ചോദിച്ചു. 

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിട്ടുണ്ട്.