കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ | ഫോട്ടോ:പി.കൃഷ്ണ പ്രദീപ്| മാതൃഭൂമി
കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്ക്കെതിരേ കാന്തപുരം വിഭാഗം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വെല്ലുവിളിയായി ഗണിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
വിശുദ്ധ ഖുർആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികൾക്ക് അമൂല്യവും സർവ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്നും യോഗം വിലയിരുത്തി.
വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്. അപ്പോൾ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേൽപ്പിക്കുന്ന വിവാദങ്ങളിൽനിന്നും പ്രസ്താവനകളിൽനിന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ വിട്ടുനിൽക്കണമെന്നും മുസ്ലീം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Content Highlights: Kanthapuram Against Pinarayi Vijayan On Body Waste Remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..