പെൺകുട്ടിക്ക് മുൻപ് ഉണ്ടായിരുന്ന മുടി, മുടി മുറിച്ചുമാറ്റിയപ്പോൾ
കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിരക്കിൽ ആരോ മുറിച്ചുമാറ്റി.
കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്.
ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാർ. ഭക്ഷണശാലയിലേക്ക് കടക്കാൻ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്. രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു.
Content Highlights: kannur wedding auditorium rush hair cut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..