ഗവര്‍ണര്‍ക്കെതിരേ കണ്ണൂര്‍ വി.സി ഇന്ന് കോടതിയെ സമീപിച്ചേക്കില്ല


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക മരവിപ്പിച്ചചാന്‍സലറുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ അനിശ്ചിതത്വം. വൈസ് ചാന്‍സലര്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കില്ലെന്നാണ് വിവരം.

ഹര്‍ജി നല്‍കുന്നത് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഗവര്‍ണര്‍ വി.സിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും റാങ്ക് പട്ടിക സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് മറുപടി നല്‍കാനിടയില്ലെന്നാണ് സൂചന.

പ്രിയാ വര്‍ഗീസിന്റെ റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ ഹൈക്കോടതിയില്‍ പോകാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു തീരുമാനം. വി.സിക്ക് ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച വിശദീകരണം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.

Content Highlights: Kannur VC may not approach the court today against the governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented